കുട്ടനാടന്‍ പുഞ്ചയിലെ - Kuttanadan Punjayile Lyrics In Malayalam


 
കുട്ടനാടന്‍ പുഞ്ചയിലെ
തയ്‌തയ്‌ തക തയ്‌തയ്‌തോം
കൊച്ചുപെണ്ണെ കുയിലാളെ
തിത്തത്താതി തൈ തൈ
കൊട്ട് വേണം കുഴല്‍ വേണം
കുരവ വേണം

ഓ തിത്തിത്താരാ തിത്തിത്തൈ
തിത്തൈ തിത്തൈ തകതയ്‌

വരവേൽക്കാനാളൂ വേണം
കൊടി തോരണങ്ങള്‍ വേണം
വിജയ ശ്രീലാളിതരായ്
വരുന്നു ഞങ്ങള്‍

ഓ തിത്തിത്താരാ തിത്തിത്തൈ
തിത്തൈ തിത്തൈ തകതയ്‌

കറുത്ത ചിറകു വച്ചു
തയ്‌തയ്‌ തക തയ്‌തയ്‌ തോം
അരയന്നക്കിളി പോലെ
തിത്തത്താതി തൈതൈ
കുതിച്ചുകുതിച്ചു പായും
കുതിരപോലെ
ഓ തിത്തിത്താരാ തിത്തിത്തൈ
തിത്തൈ തിത്തൈ തകതയ്‌

തോൽവീയെന്തെന്നറിയാത്ത
തല താഴ്ത്താനറിയാത്ത
കാവാലംചുണ്ടനിതാ
ജയിച്ചു വന്നൂ

ഓ തിത്തിത്താരാ തിത്തിത്തൈ
തിത്തൈ തിത്തൈ തകതയ്‌

കുട്ടനാടന്‍ പുഞ്ചയിലെ
കൊച്ചുപെണ്ണെ കുയിലാളെ
കൊട്ട് വേണം കുഴല്‍ വേണം
കുരവ വേണം

ഓ തിത്തിത്താരാ തിത്തിത്തൈ
തിത്തൈ തിത്തൈ തകതയ്‌

പമ്പയിലെ പൊന്നോളങ്ങള്‍
തയ്‌തയ്‌ തക തയ്‌തയ്‌ തോം
ഓടി വന്നു പുണരുന്നു
തിത്തത്താതി തൈതൈ
തങ്ക വെയില്‍ നെറ്റിയിന്മേല്‍
പൊട്ടു കുത്തുന്നൂ

ഓ തിത്തിത്താരാ തിത്തിത്തൈ
തിത്തൈ തിത്തൈ തകതയ്‌

തെങ്ങോലകള്‍ പൊന്നോലകള്‍
മാടി മാടി വിളിക്കുന്നു
തെന്നല്‍ വന്നു വെഞ്ചാമരം
വീശിത്തരുന്നൂ

ഓ തിത്തിത്താരാ തിത്തിത്തൈ
തിത്തൈ തിത്തൈ തകതയ്‌

കുട്ടനാടന്‍ പുഞ്ചയിലെ
കൊച്ചുപെണ്ണെ കുയിലാളെ
കൊട്ട് വേണം കുഴല്‍ വേണം
കുരവ വേണം

ഓ തിത്തിത്താരാ തിത്തിത്തൈ
തിത്തൈ തിത്തൈ തകതയ്‌

ചമ്പക്കുളം പള്ളിക്കൊരു
തയ്‌തയ്‌ തക തയ്‌തയ്‌ തോം
വള്ളംകളി പെരുന്നാള്
തിത്തത്താതി തയ്തയ്
അമ്പലപ്പുഴയിലൊരു
കുത്ത് വിളക്ക്

ഓ തിത്തിത്താരാ തിത്തിത്തൈ
തിത്തൈ തിത്തൈ തകതയ്‌

കരുമാടിക്കുട്ടനിന്നു
പനിനീര്‍ക്കാവടിയാട്ടം
കാവിലമ്മക്കിന്നു രാത്രി
ഗരുഡന്‍ തൂക്കം
ഓ തിത്തിത്താരാ തിത്തിത്തൈ
തിത്തൈ തിത്തൈ തകതയ്‌

കുട്ടനാടന്‍ പുഞ്ചയിലെ
കൊച്ചുപെണ്ണെ കുയിലാളെ
കൊട്ട് വേണം കുഴല്‍ വേണം
കുരവ വേണം

ഓ തിത്തിത്താരാ തിത്തിത്തൈ
തിത്തൈ തിത്തൈ തകതയ്‌

വരവേൽക്കാനാളു വേണം
കൊടി തോരണങ്ങള്‍ വേണം
വിജയശ്രീ ലാളിതരായ്
വരുന്നു ഞങ്ങള്‍

ഓ തിത്തിത്താരാ തിത്തിത്തൈ
തിത്തൈ തിത്തൈ തകതയ്‌
തിത്തിത്താരാ തിത്തിത്തൈ
തിത്തൈ തിത്തൈ തകതയ്‌

LYRICS IN ENGLISH
Theme images by imacon. Powered by Blogger.