ഉത്തരാസ്വയംവരം കഥകളി കാണുവാൻ | Uthara Swayamvaram Kathakali Kanuvan Song Lyrics


 
ഉത്തരാസ്വയംവരം കഥകളി കാണുവാൻ
ഉത്രാടരാത്രിയിൽ പോയിരുന്നു 
കാഞ്ചനക്കസവുള്ള പൂഞ്ചേലയുടുത്തവൾ
നെഞ്ചെയ്യും അമ്പുമായ് വന്നിരുന്നു 

ഉത്തരാസ്വയംവരം കഥകളി കാണുവാൻ
ഉത്രാടരാത്രിയിൽ പോയിരുന്നു 
ഞാൻ പോയിരുന്നു

ഇരയിമ്മൻ‌തമ്പി നൽകും ശൃംഗാരപദലഹരി
ഇരയിമ്മൻ‌തമ്പി നൽകും ശൃംഗാരപദലഹരി
ഇരുസ്വപ്‌നവേദികളിലലിഞ്ഞു ചേർന്നു
കരളിലെ കളിത്തട്ടിലറുപതു തിരിയിട്ട
കഥകളിവിളക്കുകൾ എരിഞ്ഞുനിന്നു

ഉത്തരാസ്വയംവരം കഥകളി കാണുവാൻ
ഉത്രാടരാത്രിയിൽ പോയിരുന്നു 
ഞാൻ പോയിരുന്നു

കുടമാളൂർ സൈരന്ധ്രിയായ് 
മാങ്കുളം ബൃഹന്നളയായ്
കുടമാളൂർ സൈരന്ധ്രിയായ് 
മാങ്കുളം ബൃഹന്നളയായ്
ഹരിപ്പാട്ടു രാമകൃഷ്‌ണൻ വലലനായി
ദുര്യോധനവേഷമിട്ടു ഗുരു ചെങ്ങന്നൂരു വന്നു
വാരണാസിതൻ ചെണ്ടയുണർന്നുയർന്നു

ആയിരം സങ്കൽപ്പങ്ങൾ 
തേരുകൾ തീർത്ത രാവിൽ
അർജ്ജുനനായ് ഞാൻ അവള്‍ ഉത്തരയായി
ആയിരം സങ്കൽപ്പങ്ങൾ 
തേരുകൾ തീർത്ത രാവിൽ
അർജ്ജുനനായ് ഞാൻ അവള്‍ ഉത്തരയായി
അതു കഴിഞ്ഞാട്ടവിളക്കണഞ്ഞുപോയ് 
എത്രയെത്ര അജ്ഞാതവാസമിന്നും 
തുടരുന്നു ഞാൻ

ഉത്തരാസ്വയംവരം കഥകളി കാണുവാൻ
ഉത്രാടരാത്രിയിൽ പോയിരുന്നു 
കാഞ്ചനക്കസവുള്ള പൂഞ്ചേലയുടുത്തവൾ
നെഞ്ചെയ്യും അമ്പുമായ് വന്നിരുന്നു 

ഉത്തരാസ്വയംവരം കഥകളി കാണുവാൻ
ഉത്രാടരാത്രിയിൽ പോയിരുന്നു 
ഞാൻ പോയിരുന്നു

LYRICS IN ENGLISH
Theme images by imacon. Powered by Blogger.