ഒരു പുഷ്പം മാത്രമെന്‍ | Oru Pushpam Mathramen Lyrics In Malayalam


 
ഒരു പുഷ്പം മാത്രമെന്‍ 
പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍

ഒരു ഗാനം മാത്രമെൻ 
ഒരു ഗാനം മാത്രമെന്‍
ഹൃദയത്തില്‍ സൂക്ഷിക്കാം
ഒടുവില്‍ നീയെത്തുമ്പോള്‍ 
ചെവിയില്‍ മൂളാന്‍ 

ഒരു പുഷ്പം മാത്രമെന്‍ 
പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍

ഒരു മുറി മാത്രം തുറക്കാതെ 
വെയ്ക്കാം ഞാന്‍
അതിഗൂഢം എന്നുടെ ആരാമത്തില്‍
ഒരു മുറി മാത്രം തുറക്കാതെ 
വെയ്ക്കാം ഞാന്‍
അതിഗൂഢം എന്നുടെ ആരാമത്തില്‍

സ്വപ്നങ്ങള്‍ കണ്ടൂ സ്വപ്നങ്ങള്‍ കണ്ടൂ
നിനക്കുറങ്ങീടുവാന്‍ 
പുഷ്പത്തിൻ തൽപമൊന്നു ഞാന്‍ വിരിക്കാം

ഒരു പുഷ്പം മാത്രമെന്‍ 
പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍

മലര്‍മണം മാഞ്ഞല്ലൊ 
മറ്റുള്ളോര്‍പോയല്ലോ
മമസഖീ നീയെന്നു വന്നു ചേരും

മലര്‍മണം മാഞ്ഞല്ലൊ 
മറ്റുള്ളോര്‍പോയല്ലോ
മമസഖീ നീയെന്നു വന്നു ചേരും
മലര്‍മണം മാഞ്ഞല്ലൊ 
മറ്റുള്ളോര്‍പോയല്ലോ
മമസഖീ നീയെന്നു വന്നു ചേരും
മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ
മമസഖീ  നീയെന്നു വന്നുചേരും

ഒരു പുഷ്പം മാത്രമെന്‍ 
പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍

ഒരു ഗാനം മാത്രമെന്‍
ഹൃദയത്തില്‍ സൂക്ഷിക്കാം
ഒടുവില്‍ നീയെത്തുമ്പോള്‍ 
ചെവിയില്‍ മൂളാന്‍ 

LYRICS IN ENGLISH
Theme images by imacon. Powered by Blogger.