ആയിരം പാദസരങ്ങൾ | Aayiram Padasarangal Lyrics In Malayalam


 
ആയിരം പാദസരങ്ങൾ കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി
ആരും കാണാതെ ഓളവും തീരവും
ആലിംഗനങ്ങളിൽ മുഴുകീ മുഴുകീ

ആയിരം പാദസരങ്ങൾ കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി

ഈറനായ നദിയുടെ മാറിൽ
ഈ വിടർന്ന നീർക്കുമിളകളിൽ
ഈറനായ നദിയുടെ മാറിൽ
ഈ വിടർന്ന നീർക്കുമിളകളിൽ
വേർ‌പെടുന്ന വേദനയോ 
വേറിടുന്ന നിർവൃതിയോ
ഓമലേ ആരോമലേ
ഒന്നു ചിരിക്കൂ ഒരിക്കൽ കൂടി

ആയിരം പാദസരങ്ങൾ കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി

ഈ നിലാവും ഈ കുളിർകാറ്റും
ഈ പളുങ്കു കൽപ്പടവുകളും
ഈ നിലാവും ഈ കുളിർകാറ്റും
ഈ പളുങ്കു കൽപ്പടവുകളും
ഓടിയെത്തും ഓർമ്മകളിൽ 
ഓമലാളിൻ ഗദ്ഗദവും
ഓമലേ ആരോമലേ
ഒന്നുചിരിക്കൂ ഒരിക്കൽ കൂടി

ആയിരം പാദസരങ്ങൾ കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി
ആരും കാണാതെ ഓളവും തീരവും
ആലിംഗനങ്ങളിൽ മുഴുകീ മുഴുകീ

ആയിരം പാദസരങ്ങൾ കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി

LYRICS IN ENGLISH
Theme images by imacon. Powered by Blogger.