Nala Damayanthi Kadhayile Lyrics In Malayalam - നളദമയന്തി കഥയിലെ അരയന്നം പോലെ

Nala Damayanthi Kadhayile Lyrics

Song Nala Damayanthi Kadhayile
Movie Name Rowdy Ramu
Music By Shyam
Lyrics By Bichu Thirumala
Singers K. J. Yesudas

 
നളദമയന്തി കഥയിലെ 
അരയന്നം പോലെ
കുണുങ്ങി കുണുങ്ങി 
പോകും പെണ്ണേ 
പൂമിഴിയാളേ മലര്‍മിഴിയാളേ

നളദമയന്തി കഥയിലെ 
അരയന്നം പോലെ
കുണുങ്ങി കുണുങ്ങി 
പോകും പെണ്ണേ 
പൂമിഴിയാളേ മലര്‍മിഴിയാളേ

ഒരു മണിമണ്ഡപത്തില്‍ 
ഒരു ശുഭമുഹൂര്‍ത്തത്തില്‍ 
നവയുവ ദമ്പതികള്‍ ഞാനും നീയും

നളദമയന്തി കഥയിലെ 
അരയന്നം പോലെ
കുണുങ്ങി കുണുങ്ങി 
പോകും പെണ്ണേ 
പൂമിഴിയാളേ മലര്‍മിഴിയാളേ

മദനലഹരി മിഴിയിലിഴയും 
സുന്ദരി പൊന്‍‍പൂവേ
അരുണകിരണം കവിളിലലിയും 
ചെമ്പക പെണ്‍പൂവേ

മദനലഹരി മിഴിയിലിഴയും 
സുന്ദരി പൊന്‍‍പൂവേ
അരുണകിരണം കവിളിലലിയും 
ചെമ്പക പെണ്‍പൂവേ

പ്രിയസല്ലാപം അതൊരുല്ലാസം 
സുമുഖീ സുരുചീ
ഈണവും മൂളി താനവും പാടി 
അരികിലൊഴുകിവായോ
മധുമൊഴിയാളേ

നളദമയന്തി കഥയിലെ 
അരയന്നം പോലെ
കുണുങ്ങി കുണുങ്ങി 
പോകും പെണ്ണേ 
പൂമിഴിയാളേ മലര്‍മിഴിയാളേ

അധരമധുരമലരിലുറയും 
പുഞ്ചിരിത്തേനുണ്ണാന്‍
തരളനയനം അലസമുതിരും 
പൂനിലാപ്പാലുണ്ണാന്‍

അധരമധുരമലരിലുറയും 
പുഞ്ചിരിത്തേനുണ്ണാന്‍
തരളനയനം അലസമുതിരും 
പൂനിലാപ്പാലുണ്ണാന്‍

എനിക്കാവേശം അതൊരുന്മാദം 
അഴകേ കുളിരേ
നിന്നെയും തേടി തന്നനം പാടി 
അരികില്‍വരുന്നു ഞാനും
മലര്‍മിഴിയാളെ

നളദമയന്തി കഥയിലെ 
അരയന്നം പോലെ
കുണുങ്ങി കുണുങ്ങി 
പോകും പെണ്ണേ 
പൂമിഴിയാളേ മലര്‍മിഴിയാളേ

ഒരു മണിമണ്ഡപത്തില്‍ 
ഒരു ശുഭമുഹൂര്‍ത്തത്തില്‍ 
നവയുവ ദമ്പതികള്‍ ഞാനും നീയും

നളദമയന്തി കഥയിലെ 
അരയന്നം പോലെ
കുണുങ്ങി കുണുങ്ങി 
പോകും പെണ്ണേ 
പൂമിഴിയാളേ മലര്‍മിഴിയാളേ

LYRICS IN ENGLISH
Theme images by imacon. Powered by Blogger.