മലയാറ്റൂര്‍ മലഞ്ചരിവിലെ പൊന്‍‌മാനേ - Eetta Malayalam Movie Songs Lyrics

Malayattoor Malancharivile Lyrics

Song Malayattoor Malancharivile
Movie Name Eetta
Music By G. Devarajan
Lyrics By Yusufali Kechery
Singers K. J. Yesudas - P. Susheela

 
മലയാറ്റൂര്‍ മലഞ്ചരിവിലെ
പൊന്‍‌മാനേ
പെരിയാറില്‍ മീന്‍ പിടിക്കും
പൊന്‍‌മാനേ
തട്ടിമുട്ടി താളം കൊട്ടും
കട്ടവണ്ടി തള്ളിവിട്
മാനേ പൊന്‍‌മാനേ

മലയാറ്റൂര്‍ മലഞ്ചരിവിലെ
പൊന്‍‌മാനേ
പെരിയാറില്‍ മീന്‍ പിടിക്കും 
പൊന്‍‌മാനേ
തട്ടിമുട്ടി താളം കൊട്ടും
കട്ടവണ്ടി തള്ളിവിട്
മാനേ പൊന്‍‌മാനേ

മാനത്തെ ചന്തയില്
മണിമേഘ പനമ്പുകൾ
വില്‍ക്കുവാന്‍ നിരത്തിവെച്ചതാര്
മാനത്തെ ചന്തയില്
മണിമേഘ പനമ്പുകൾ
വില്‍ക്കുവാന്‍ നിരത്തിവെച്ചതാര്
ഈറ്റവെട്ടി നെയ്തതാര്
അതില്‍ ഇഴതുന്നിച്ചേര്‍ത്തതാര്
നീയല്ല ഞാനല്ല പിന്നെയാര്

മലയാറ്റൂര്‍ മലഞ്ചരിവിലെ
പൊന്‍‌മാനേ
പെരിയാറില്‍ മീന്‍ പിടിക്കും
പൊന്‍‌മാനേ
തട്ടിമുട്ടി താളം കൊട്ടും
കട്ടവണ്ടി തള്ളിവിട്
മാനേ പൊന്‍‌മാനേ

ചിറ്റാട പൂവിതളില്‍
ചിത്തിര പളുങ്കുമാല
മുത്തുമാല കോര്‍ത്തു വെച്ചതാര്
ചിറ്റാട പൂവിതളില്‍
ചിത്തിര പളുങ്കുമാല
മുത്തുമാല കോര്‍ത്തു വെച്ചതാര്
കുങ്കുമക്കുറി തൊട്ടതാര്
കൈയ്യില്‍ കുപ്പിവളയിട്ടതാര്
നീയല്ല ഞാനല്ല പിന്നെയാര്

മലയാറ്റൂര്‍ മലഞ്ചരിവിലെ
പൊന്‍‌മാനേ
പെരിയാറില്‍ മീന്‍ പിടിക്കും
പൊന്‍‌മാനേ
തട്ടിമുട്ടി താളം കൊട്ടും
കട്ടവണ്ടി തള്ളിവിട്
മാനേ പൊന്‍‌മാനേ
മാനേ പൊന്‍‌മാനേ
മാനേ പൊന്‍‌മാനേ

LYRICS IN ENGLISH
Theme images by imacon. Powered by Blogger.