സാഗരമേ ശാന്തമാക നീ | Sagarame Santhamaka Nee Lyrics In Malayalam


 
സാഗരമേ ശാന്തമാക നീ
സാന്ധ്യരാഗം മായുന്നിതാ
ചൈത്രദിന വധു പോകയായ്‌
ദൂരെ യാത്രാമൊഴിയുമായ്‌
സാഗരമേ ശാന്തമാക നീ

തളിർത്തൊത്തിലാരോ പാടീ
തരൂ ഒരു ജന്മം കൂടീ
തളിർത്തൊത്തിലാരോ പാടീ
തരൂ ഒരു ജന്മം കൂടീ
പാതി പാടും മുന്‍പേ വീണു
ഏതോ കിളിനാദം കേണു
ഏതോ കിളിനാദം കേണു
ചൈത്രവിപഞ്ചിക മൂകമായ്‌
എന്റെ മൌനസമാധിയായ്‌
സാഗരമേ ശാന്തമാക നീ

വിഷുപക്ഷി ഏതോ കൂട്ടില്‍
വിഷാദാര്‍ദ്രമെന്തേ പാടീ
വിഷുപക്ഷി ഏതോ കൂട്ടില്‍
വിഷാദാര്‍ദ്രമെന്തേ പാടീ
നൂറു ചൈത്ര സന്ധ്യാരാഗം
പൂ തൂകാവൂ നിന്നാത്മാവില്‍
പൂ തൂകാവൂ നിന്നാത്മാവില്‍

സാഗരമേ ശാന്തമാക നീ
സാന്ധ്യരാഗം മായുന്നിതാ 
ചൈത്രദിന വധു പോകയായ്‌
ദൂരെ യാത്രാമൊഴിയുമായ്‌
സാഗരമേ ശാന്തമാക നീ

LYRICS IN ENGLISH
Theme images by imacon. Powered by Blogger.