അവൾ ചിരിച്ചാൽ മുത്തു ചിതറും | Aval Chirichal Muthu Chitharum Lyrics In Malayalam


 
അവൾ ചിരിച്ചാൽ മുത്തു ചിതറും 
ആ മുത്തോ നക്ഷത്രമാകും 
അവൾ ചിരിച്ചാൽ മുത്തു ചിതറും 
ആ മുത്തോ നക്ഷത്രമാകും 

അതു കണ്ടാൽ കരളിൽ കൊണ്ടാൽ 
ഏതു പകലും രാത്രിയാകും 
ആ നക്ഷത്രരത്നങ്ങൾ വാരി അണിഞ്ഞാൽ 
ആകാശമാകും

അവൾ ചിരിച്ചാൽ മുത്തു ചിതറും 
ആ മുത്തോ നക്ഷത്രമാകും 

വാനവും ഭൂമിയും കപ്പം കൊടുക്കും 
വരവർണ്ണിനിയല്ലേ അവളൊരു 
വരവർണ്ണിനിയല്ലേ
വാനവും ഭൂമിയും കപ്പം കൊടുക്കും 
വരവർണ്ണിനിയല്ലേ അവളൊരു 
വരവർണ്ണിനിയല്ലേ
വാർമഴവില്ലിന്നേഴു നിറങ്ങൾ 
പകർന്നതവളല്ലേ നിറങ്ങൾ 
പകർന്നതവളല്ലേ

അവൾ നടന്നാൽ ഭൂമി തരിക്കും 
ആ കുളിരിൽ പൂക്കൾ വിടരും 
അതു കണ്ടാൽ കരളിൽ കൊണ്ടാൽ 
ഏതു മുള്ളും പൂമുല്ലയാകും 
ആ നവമാലികകൾ വാരിയണിഞ്ഞാൽ 
ആരാമമാകും
അവൾ നടന്നാൽ ഭൂമി തരിക്കും 
ആ കുളിരിൽ പൂക്കൾ വിടരും 

വാസന്തദേവിക്കു വരം കൊടുക്കും 
മാലാഖയല്ലേ അവളൊരു 
മാലാഖയല്ലേ 
വാസന്തദേവിക്കു വരം കൊടുക്കും 
മാലാഖയല്ലേ അവളൊരു 
മാലാഖയല്ലേ 
വാടാമലരിൽ മായാഗന്ധം 
ചൂടിയത്തവളല്ലേ ഗന്ധം 
ചൂടിയത്തവളല്ലേ

അവൾ ചിരിച്ചാൽ മുത്തു ചിതറും 
ആ മുത്തോ നക്ഷത്രമാകും 
അവൾ നടന്നാൽ ഭൂമി തരിക്കും 
ആ കുളിരിൽ പൂക്കൾ വിടരും 
ആ കുളിരിൽ പൂക്കൾ വിടരും
ആ കുളിരിൽ പൂക്കൾ വിടരും

LYRICS IN ENGLISH
Theme images by imacon. Powered by Blogger.