നാളീകലോചനേ നിൻ മിഴികൾക്കിന്നു | Naleeka Lochane Lyrics In Malayalam


 
നാളീകലോചനേ നിൻ മിഴികൾക്കിന്നു
നീലിമയെങ്ങിനെ കൂടി
നാളീകലോചനേ നിൻ മിഴികൾക്കിന്നു
നീലിമയെങ്ങിനെ കൂടി
നാണത്തിൽ തുടുക്കും മുഖശ്രീ മലരിനു
നാലിതളെങ്ങിനെ കൂടി
ഇന്നു നാലിതളെങ്ങിനെ കൂടി 

നാളീകലോചനേ നിൻ മിഴികൾക്കിന്നു
നീലിമയെങ്ങിനെ കൂടി

കൗമാരം കഴിയുമ്പോൾ 
കിളിർത്തു കിളിർത്തു വരും
രോമാഞ്ച കഞ്ചുകത്താലോ
കൗമാരം കഴിയുമ്പോൾ 
കിളിർത്തു കിളിർത്തു വരും
രോമാഞ്ച കഞ്ചുകത്താലോ
ശ്രീമംഗലേ നിന്റെ താരുണ്യ വനത്തിൽ
ശ്രീമംഗലേ നിന്റെ താരുണ്യ വനത്തിൽ
കാമുകൻ കടന്നതിനാലോ 
ഞാനാംകാമുകൻ കടന്നതിനാലോ 
ഈ മൗനം സമ്മതമല്ലയോ
ഈ മന്ദഹാസം മറുപടിയല്ലയോ

നാളീകലോചനേ നിൻ മിഴികൾക്കിന്നു
നീലിമയെങ്ങിനെ കൂടി

എകാന്ത നിശകളിൽ 
വിതിർന്നു വിതിർന്നു വരും
മൂക വികാരങ്ങളാലോ
എകാന്ത നിശകളിൽ 
വിതിർന്നു വിതിർന്നു വരും
മൂക വികാരങ്ങളാലോ
ചുറ്റോടുചുറ്റുമൊരാലിംഗനത്തിൻ
ചുറ്റോടുചുറ്റുമൊരാലിംഗനത്തിൻ
ചൂടിൽ കിടന്നതിനാലോ
പൂക്കൾ മൂടി കിടന്നതിനാലോ
ഈ മൗനം സമ്മതമല്ലയോ
ഈ മന്ദഹാസം മറുപടിയല്ലയോ

നാളീകലോചനേ നിൻ മിഴികൾക്കിന്നു
നീലിമയെങ്ങിനെ കൂടി
നാണത്തിൽ തുടുക്കും മുഖശ്രീ മലരിനു
നാലിതളെങ്ങിനെ കൂടി
ഇന്നു നാലിതളെങ്ങിനെ കൂടി 
നാളീകലോചനേ നിൻ മിഴികൾക്കിന്നു
നീലിമയെങ്ങിനെ കൂടി

LYRICS IN ENGLISH
Theme images by imacon. Powered by Blogger.