അംഗനമാര്‍ മൌലേ | Anganamar Moule Lyrics In Malayalam


 
അംഗനമാര്‍ മൌലേ അംശുമതി ബാലേ
അനംഗ കാവ്യകലേ 
ഇതിലേ ഇതിലേ ഇതിലേ
അംഗനമാര്‍ മൌലേ അംശുമതി ബാലേ
അനംഗ കാവ്യകലേ 
ഇതിലേ ഇതിലേ ഇതിലേ

അംഗനമാര്‍ മൌലേ അംശുമതി ബാലേ

നിന്‍പാദം ചുംബിച്ചൊരുന്മാദം കൊള്ളുമീ
ചെമ്പകപ്പൂവായ് ജനിച്ചിരുന്നെങ്കില്‍ ഞാന്‍ 
നിന്‍പാദം ചുംബിച്ചൊരുന്മാദം കൊള്ളുമീ
ചെമ്പകപ്പൂവായ് ജനിച്ചിരുന്നെങ്കില്‍ ഞാന്‍ 
നിന്നംഗസൌഭഗം വാരിപ്പുണരുമീ
മന്ദസമീരനായ് ജനിച്ചിരുന്നെങ്കില്‍ ഞാന്‍ 
എങ്കില്‍ ഞാന്‍ ചക്രവര്‍ത്തീ 
ഒരു പ്രേമ ചക്രവര്‍ത്തീ 

അംഗനമാര്‍ മൌലേ അംശുമതി ബാലേ

അല്ലിപ്പൂമെയ്യെടുത്തങ്കത്തില്‍ വയ്ക്കുമീ
വള്ളിയൂഞ്ഞാലായ് ജനിച്ചിരുന്നെങ്കില്‍ ഞാന്‍ 
നിന്‍ ദിവ്യ യൌവനം എന്നും പുതയ്ക്കുമീ
പൊന്നുടയാടയായ് ജനിച്ചിരുന്നെങ്കില്‍ ഞാന്‍ 
എങ്കിലിത് രാജധാനി ഒരു പ്രേമ രാജധാനി

അംഗനമാര്‍ മൌലേ അംശുമതി ബാലേ

നിന്‍ ദാഹം തീര്‍ക്കുവാന്‍ ചുണ്ടോടു ചേര്‍‍ക്കുമീ
തെങ്ങിളംനീരായ് ജനിച്ചിരുന്നെങ്കില്‍ ഞാന്‍
സൌന്ദര്യ റാണിനിന്‍ മാറില്‍ മയങ്ങുമീ
സ്വര്‍ണ്ണപതക്കമായ് ജനിച്ചിരുന്നെങ്കില്‍ ഞാന്‍
എങ്കില്‍ ഞാന്‍ ചക്രവര്‍ത്തീ 
ഒരു പ്രേമ ചക്രവര്‍ത്തീ

അംഗനമാര്‍ മൌലേ അംശുമതി ബാലേ
അനംഗ കാവ്യകലേ 
ഇതിലേ ഇതിലേ ഇതിലേ
അംഗനമാര്‍ മൌലേ അംശുമതി ബാലേ

LYRICS IN ENGLISH
Theme images by imacon. Powered by Blogger.