മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി | Manjalayil Mungi Thorthi Lyrics In Malayalam


 
മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി
ധനുമാസ ചന്ദ്രിക വന്നു
നിന്നെ മാത്രം കണ്ടില്ലല്ലോ
നീ മാത്രം വന്നില്ലല്ലോ
പ്രേമചകോരീ ചകോരീ ചകോരീ 

മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി
ധനുമാസ ചന്ദ്രിക വന്നു
നിന്നെ മാത്രം കണ്ടില്ലല്ലോ
നീ മാത്രം വന്നില്ലല്ലോ
പ്രേമചകോരീ ചകോരീ ചകോരീ 

കര്‍ണ്ണികാരം പൂത്തു തളിര്‍ത്തു
കല്‍പനകള്‍ താലമെടുത്തു
കര്‍ണ്ണികാരം പൂത്തു തളിര്‍ത്തു
കല്‍പനകള്‍ താലമെടുത്തു
കണ്മണിയേ കണ്ടില്ലല്ലോ
എന്റെ സഖി വന്നില്ലല്ലോ
കണ്ടവരുണ്ടോ ഉണ്ടോ ഉണ്ടോ

മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി
ധനുമാസ ചന്ദ്രിക വന്നു
നിന്നെ മാത്രം കണ്ടില്ലല്ലോ
നീ മാത്രം വന്നില്ലല്ലോ
പ്രേമചകോരീ ചകോരീ ചകോരീ 

കഥ മുഴുവന്‍ തീരും മുന്‍പേ
യവനിക വീഴും മുന്‍പേ
കഥ മുഴുവന്‍ തീരും മുന്‍പേ
യവനിക വീഴും മുന്‍പേ
കവിളത്തു കണ്ണീരോടെ
കദനത്തിന്‍ കണ്ണീരോടെ
കടന്നുവല്ലോ അവള്‍ നടന്നുവല്ലോ 

മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി
ധനുമാസ ചന്ദ്രിക വന്നു
നിന്നെ മാത്രം കണ്ടില്ലല്ലോ
നീ മാത്രം വന്നില്ലല്ലോ
പ്രേമചകോരീ ചകോരീ ചകോരീ 

വേദനതൻ ഓടക്കുഴലായ്
പാടിപ്പാടി ഞാന്‍ നടന്നു
മൂടുപടം മാറ്റി വരൂ നീ
രാജകുമാരീ കുമാരീ കുമാരീ 

മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി
ധനുമാസ ചന്ദ്രിക വന്നു
നിന്നെ മാത്രം കണ്ടില്ലല്ലോ
നീ മാത്രം വന്നില്ലല്ലോ
പ്രേമചകോരീ ചകോരീ ചകോരീ 

LYRICS IN ENGLISH
Theme images by imacon. Powered by Blogger.