മുല്ലപ്പൂംപല്ലിലോ മുക്കൂറ്റിക്കവിളിലോ | Mullappoom Pallilo Lyrics In Malayalam


 
മുല്ലപ്പൂംപല്ലിലോ മുക്കൂറ്റിക്കവിളിലോ 
അല്ലിമലർമിഴിയിലോ ഞാൻ മയങ്ങീ
ഏനറിയില്ല ഏനറിയില്ല 
ഏലമണിക്കാട്ടിലെ മലങ്കുറവാ
ഏലമണിക്കാട്ടിലെ മലങ്കുറവാ

മുല്ലപ്പൂംപല്ലിലോ മുക്കൂറ്റിക്കവിളിലോ 
അല്ലിമലർമിഴിയിലോ ഞാൻ മയങ്ങീ
ഏനറിയില്ല ഏനറിയില്ല 
ഏലമണിക്കാട്ടിലെ മലങ്കുറവാ
ഏലമണിക്കാട്ടിലെ മലങ്കുറവാ

പല്ലാക്കുമൂക്കുകണ്ടു ഞാൻ കൊതിച്ചൂ
നിന്റെ പഞ്ചാരവാക്കു കേട്ടു കോരിത്തരിച്ചൂ
പല്ലാക്കുമൂക്കുകണ്ടു ഞാൻ കൊതിച്ചൂ
നിന്റെ പഞ്ചാരവാക്കു കേട്ടു കോരിത്തരിച്ചൂ
കല്ല്യാണ മിന്നുകെട്ടി 
കൈപിടിക്കണ നാൾ വരെ
കല്ല്യാണ മിന്നുകെട്ടി 
കൈപിടിക്കണ നാൾ വരെ
കൊല്ലാതെകൊല്ലണ് പൂമാരൻ നമ്മെ
കൊല്ലാതെകൊല്ലണ് പൂമാരൻ

മുല്ലപ്പൂംപല്ലിലോ മുക്കൂറ്റിക്കവിളിലോ 
അല്ലിമലർമിഴിയിലോ ഞാൻ മയങ്ങീ
ഏനറിയില്ല ഏനറിയില്ല 
ഏലമണിക്കാട്ടിലെ മലങ്കുറവാ
ഏലമണിക്കാട്ടിലെ മലങ്കുറവാ

പച്ചകുത്തിയ വിരിമാറെൻ മെത്തയാക്കും
നിന്റെ പിച്ചകപ്പൂമേനി ഞാൻ സ്വന്തമാക്കും
പച്ചകുത്തിയ വിരിമാറെൻ മെത്തയാക്കും
നിന്റെ പിച്ചകപ്പൂമേനി ഞാൻ സ്വന്തമാക്കും
ചിന്ദൂരപ്പൊട്ടുതൊട്ടു ചിങ്കാരപ്പാട്ടുകേട്ടു
ചിന്ദൂരപ്പൊട്ടുതൊട്ടു ചിങ്കാരപ്പാട്ടുകേട്ടു
കല്ല്യാണപ്പന്തലിൽ കണ്ടോട്ടേ 
നമ്മെ എല്ലാരുമെല്ലാരും കണ്ടോട്ടേ

മുല്ലപ്പൂംപല്ലിലോ മുക്കൂറ്റിക്കവിളിലോ 
അല്ലിമലർമിഴിയിലോ ഞാൻ മയങ്ങീ
ഏനറിയില്ല ഏനറിയില്ല 
ഏലമണിക്കാട്ടിലെ മലങ്കുറവാ
ഏലമണിക്കാട്ടിലെ മലങ്കുറവാ

LYRICS IN ENGLISH
Theme images by imacon. Powered by Blogger.