Nishasurabhikal Lyrics | നിശാ സുരഭികള്‍ | Rasaleela Malayalam Movie Songs Lyrics

നിശാ സുരഭികള്‍ വസന്ത സേനകള്‍
നടനമാടാന്‍ വരികയോ
രതി നടനമാടാന്‍ വരികയോ
എന്നെ വിളിച്ചുണര്‍ത്താന്‍
പ്രിയദര്‍ശിനി നീ
വികാരവതിയായ്‌വരികയോ 
 വീണ്ടും വരികയോ

മദാലസ യാമിനി
ഒരു രാസലീലാലോലയെ പോലെ
മദാലസ യാമിനി
ഒരു രാസലീലാലോലയെ പോലെ
വരുമ്പോള്‍ വെണ്ണിലാവിന്‍
യമുന ലജ്ജയില്‍ മുങ്ങിയോ
വരുമ്പോള്‍ വെണ്ണിലാവിന്‍
യമുന ലജ്ജയില്‍ മുങ്ങിയോ

നിശാ സുരഭികള്‍ വസന്ത സേനകള്‍
നടനമാടാന്‍ വരികയോ
രതി നടനമാടാന്‍ വരികയോ
എന്നെ വിളിച്ചുണര്‍ത്താന്‍
പ്രിയദര്‍ശിനി നീ
വികാരവതിയായ്‌വരികയോ
വീണ്ടും വരികയോ

മനോരഥ വീഥിയില്‍
ഒരു ക്ഷീരസാഗര പുത്രിയെ പോലെ
മനോരഥ വീഥിയില്‍
ഒരു ക്ഷീരസാഗര പുത്രിയെ പോലെ
ഒഴുകും നിന്‍ സുഗന്ധം
തഴുകും തെന്നലായ്‌ഞാന്‍ വരും

നിശാ സുരഭികള്‍ വസന്ത സേനകള്‍
നടനമാടാന്‍ വരികയോ
രതി നടനമാടാന്‍ വരികയോ
എന്നെ വിളിച്ചുണര്‍ത്താന്‍
പ്രിയദര്‍ശിനി നീ
വികാരവതിയായ്‌വരികയോ
വീണ്ടും വരികയോ

വിലാസിനി നീ സഖി
നഖരേഖമൂടും നീര്‍ത്തുകിലോടെ
വിലാസിനി നീ സഖി
നഖരേഖമൂടും നീര്‍ത്തുകിലോടെ
കുളിക്കും നിന്റെ പൂമെയ്
പൊതിയും ഓളമായ്‌ഞാന്‍ വരും
കുളിക്കും നിന്റെ പൂമെയ്
പൊതിയും ഓളമായ്‌ഞാന്‍ വരും

നിശാ സുരഭികള്‍ വസന്ത സേനകള്‍
നടനമാടാന്‍ വരികയോ
രതി നടനമാടാന്‍ വരികയോ
എന്നെ വിളിച്ചുണര്‍ത്താന്‍
പ്രിയദര്‍ശിനി നീ
വികാരവതിയായ്‌വരികയോ
വീണ്ടും വരികയോ

LYRICS IN ENGLISH


Theme images by imacon. Powered by Blogger.