Kattile Pazhmulam Lyrics | കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും | Vilakku Vangiya Veena Malayalam Movie Songs Lyrics



നിനക്കായ് സര്‍വ്വവും ത്യജിച്ചൊരു ദാസന്‍
വിളിക്കുന്നൂ നിന്നെ വിളിക്കുന്നൂ
നിനക്കായ് സര്‍വ്വവും ത്യജിച്ചൊരു ദാസന്‍
വിളിക്കുന്നൂ നിന്നെ വിളിക്കുന്നൂ
കനകഗോപുര നടയില്‍ നിന്നും
ക്ഷണിയ്ക്കുന്നൂ
നിന്നെ ക്ഷണിയ്ക്കുന്നൂ

കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും
പാട്ടിന്റെ പാലാഴി തീര്‍ത്തവളേ
ആനന്ദകാരിണീ അമൃതഭാഷിണീ
ഗാനവിമോഹിനീ വന്നാലും

കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും
പാട്ടിന്റെ പാലാഴി തീര്‍ത്തവളേ
ആനന്ദകാരിണീ അമൃതഭാഷിണീ
ഗാനവിമോഹിനീ വന്നാലും

കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും
പാട്ടിന്റെ പാലാഴി തീര്‍ത്തവളേ

മന്മനോവീണയില്‍
മന്മനോവീണയില്‍
നീശ്രുതി ചേര്‍ത്തൊരു
തന്ത്രിയിലാകവേ തുരുമ്പുവന്നൂ
മന്മനോവീണയില്‍
നീശ്രുതി ചേര്‍ത്തൊരു
തന്ത്രിയിലാകവേ തുരുമ്പുവന്നൂ
തലയില്‍ അണിയിച്ച രത്നകിരീടം
തലയില്‍ അണിയിച്ച രത്നകിരീടം
തറയില്‍ വീണിന്നു തകരുന്നൂ
തറയില്‍ വീണിന്നു തകരുന്നൂ

കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും
പാട്ടിന്റെ പാലാഴി തീര്‍ത്തവളേ

വരവാണീ ഘനവേണീ
വരുമോ നീ വരുമോ
മധുരമധുരമാ ദര്‍ശനലഹരി തരുമോ
നീ തരുമോ
മന്ദിരമിരുളുന്നൂ ദേവീ
തന്ത്രികള്‍തകരുന്നൂ ദേവീ
തന്ത്രികള്‍ തകരുന്നൂ

LYRICS IN ENGLISH
Theme images by imacon. Powered by Blogger.