Mele Manathe Neeli Pulayikku Lyrics - മേലേമാനത്തെ നീലി പുലയിക്ക്


 
മേലേമാനത്തെ നീലി പുലയിക്ക്
മഴപെയ്താല്‍ ചോരുന്ന വീട്
അവളേ സ്നേഹിച്ച പഞ്ചമി ചന്ദ്രന്
കനകം മേഞ്ഞൊരു നാലുകെട്ട്

മേലേമാനത്തെ നീലി പുലയിക്ക്
മഴപെയ്താല്‍ ചോരുന്ന വീട്
അവളേ സ്നേഹിച്ച പഞ്ചമി ചന്ദ്രന്
കനകം മേഞ്ഞൊരു നാലുകെട്ട്

പുഞ്ചപ്പാടത്ത് പൊന്നും വരമ്പത്ത് 
പെണ്ണും ചെറുക്കനും കണ്ടൂ 
പുഞ്ചപ്പാടത്ത് പൊന്നും വരമ്പത്ത് 
പെണ്ണും ചെറുക്കനും കണ്ടൂ 
ആദ്യമായ് പെണ്ണും ചെറുക്കനും കണ്ടു
പെണ്ണിനു താമര പൂണാരം
പയ്യനു ചുണ്ടത്ത് പുന്നാരം

മേലേമാനത്തെ നീലി പുലയിക്ക്
മഴപെയ്താല്‍ ചോരുന്ന വീട്
അവളേ സ്നേഹിച്ച പഞ്ചമി ചന്ദ്രന്
കനകം മേഞ്ഞൊരു നാലുകെട്ട്

വെട്ടാക്കുളമവന്‍ വെട്ടിച്ചൂ 
കെട്ടാപുരയവന്‍ കെട്ടിച്ചൂ
വെട്ടാക്കുളമവന്‍ വെട്ടിച്ചൂ 
കെട്ടാപുരയവന്‍ കെട്ടിച്ചൂ
വിത്തുവിതച്ചാല്‍ മുളയ്ക്കാത്ത പാടം
വെള്ളിക്കലപ്പകൊണ്ടുഴുവിച്ചു

മേലേമാനത്തെ നീലി പുലയിക്ക്
മഴപെയ്താല്‍ ചോരുന്ന വീട്
അവളേ സ്നേഹിച്ച പഞ്ചമി ചന്ദ്രന്
കനകം മേഞ്ഞൊരു നാലുകെട്ട്

പൊക്കിള്‍പ്പൂവരെ ഞാന്നുകിടക്കുന്ന
പുത്തന്‍പവന്മാല തീര്‍ത്തു 
പൊക്കിള്‍പ്പൂവരെ ഞാന്നുകിടക്കുന്ന
പുത്തന്‍പവന്മാല തീര്‍ത്തു 
പെണ്ണിനു പുത്തന്‍പവന്മാല തീര്‍ത്തു
അത്തം പത്തിനു പൊന്നോണം
അന്നുവെളുപ്പിനു കല്യാണം

മേലേമാനത്തെ നീലി പുലയിക്ക്
മഴപെയ്താല്‍ ചോരുന്ന വീട്
അവളേ സ്നേഹിച്ച പഞ്ചമി ചന്ദ്രന്
കനകം മേഞ്ഞൊരു നാലുകെട്ട്

LYRICS IN ENGLISH
Theme images by imacon. Powered by Blogger.