Swapnalekhe Ninte Lyrics In Malayalam - സ്വപ്നലേഖേ നിന്റെ


 
സ്വപ്നലേഖേ സ്വപ്നലേഖേ 

സ്വപ്നലേഖേ നിന്റെ സ്വയംവരപ്പന്തലില്‍ ഞാന്‍
പുഷ്പകപ്പല്ലക്കില്‍ പറന്നുവന്നു 
എന്റെ മംഗള ശീതള മാല ചാര്‍ത്താന്‍ 
ഭവാന്‍ മത്സരക്കളരിയില്‍ ജയിച്ചുവന്നു

സ്വപ്നലേഖേ നിന്റെ സ്വയംവരപ്പന്തലില്‍ ഞാന്‍
പുഷ്പകപ്പല്ലക്കില്‍ പറന്നുവന്നു 
എന്റെ മംഗള ശീതള മാല ചാര്‍ത്താന്‍ 
ഭവാന്‍ മത്സരക്കളരിയില്‍ ജയിച്ചുവന്നു

ഇന്നെന്റെ ചിത്രഹര്‍മ്മ്യ പൂമുഖത്തിരുന്നൊരീ
ഇന്ദ്രചാപം കുലച്ചൂ 
അങ്ങുവന്നിന്ദ്രചാപം കുലച്ചൂ
ഇന്നെന്റെ ചിത്രഹര്‍മ്മ്യ പൂമുഖത്തിരുന്നൊരീ
ഇന്ദ്രചാപം കുലച്ചൂ 
അങ്ങുവന്നിന്ദ്രചാപം കുലച്ചൂ

ആ വില്ലിന്‍ സ്വര്‍ണ്ണഞാണില്‍ 
തൊടുക്കാന്‍ നീ നിന്റെ
പൂവമ്പു തരുമോ ഭൂമിപുത്രീ
ആര്യപുത്രാ വരൂ എന്റെ
അര്‍ഘ്യപദ്യാദികള്‍ സ്വീകരിക്കൂ 

സ്വപ്നലേഖേ നിന്റെ സ്വയംവരപ്പന്തലില്‍ ഞാന്‍
പുഷ്പകപ്പല്ലക്കില്‍ പറന്നുവന്നു 
എന്റെ മംഗള ശീതള മാല ചാര്‍ത്താന്‍ 
ഭവാന്‍ മത്സരക്കളരിയില്‍ ജയിച്ചുവന്നു

മേലാകെ പൂത്തുപൂത്തു 
ഞാന്‍ തന്നെയൊരു വന
മാലയായ് മാറിയാലോ താമര 
മാലയായ് മാറിയാലോ
ആമാല മാറിലിട്ടു നടക്കും ഞാനെന്റെ 
രോമാഞ്ചമാകും രാജപുത്രീ
ആര്യപുത്രാ വരൂ എന്റെ 
അന്തഃപുരം ഭാവാനലങ്കരിക്കൂ

സ്വപ്നലേഖേ നിന്റെ സ്വയംവരപ്പന്തലില്‍ ഞാന്‍
പുഷ്പകപ്പല്ലക്കില്‍ പറന്നുവന്നു 
എന്റെ മംഗള ശീതള മാല ചാര്‍ത്താന്‍ 
ഭവാന്‍ മത്സരക്കളരിയില്‍ ജയിച്ചുവന്നു
സ്വപ്നലേഖേ

LYRICS IN ENGLISH
Theme images by imacon. Powered by Blogger.