വൈക്കത്തഷ്‌ടമി നാളിൽ | Vaikathashtami Naalil Lyrics In Malayalam


 
വൈക്കത്തഷ്‌ടമി നാളിൽ 
ഞാനൊരു വഞ്ചിക്കാരിയെ കണ്ടു
വൈക്കത്തഷ്‌ടമി നാളിൽ 
ഞാനൊരു വഞ്ചിക്കാരിയെ കണ്ടു
വാകപ്പൂമരച്ചോട്ടിൽ നിന്നപ്പോൾ
വളകിലുക്കം കേട്ടു

വൈക്കത്തഷ്‌ടമി നാളിൽ 
ഞാനൊരു വഞ്ചിക്കാരിയെ കണ്ടു
വാകപ്പൂമരച്ചോട്ടിൽ നിന്നപ്പോൾ
വളകിലുക്കം കേട്ടു

വളകിലുക്കിയ സുന്ദരിയന്നൊരു
മന്ത്രവാദിയെ കണ്ടു
ജാലക്കാരന്റെ പീലിക്കണ്ണിൽ
നീലപ്പൂവമ്പു കണ്ടു
നീലപ്പൂവമ്പു കണ്ടു

വൈക്കത്തഷ്‌ടമി നാളിൽ 
ഞാനൊരു വഞ്ചിക്കാരിയെ കണ്ടു
വാകപ്പൂമരച്ചോട്ടിൽ നിന്നപ്പോൾ
വളകിലുക്കം കേട്ടു

ആറിനക്കരെ നീന്തിക്കേറാൻ
താറുടുത്തു ഞാൻ നിൽക്കുമ്പോൾ
സരിഗമത്തോണി തുഴഞ്ഞുവന്നവൾ
സത്യവതിയെപ്പോലെ

വഞ്ചിയിൽ വെച്ചു മായക്കാരൻ
മഹർഷിയായി തീർന്നു
വഞ്ചിയിൽ വെച്ചു മായക്കാരൻ
മഹർഷിയായി തീർന്നു
അന്നു തൊട്ടെന്റെ മനസ്സിനുള്ളിൽ
അഷ്‌ടമികേളി തുടങ്ങി
അഷ്‌ടമികേളി തുടങ്ങി

വൈക്കത്തഷ്‌ടമി നാളിൽ 
ഞാനൊരു വഞ്ചിക്കാരിയെ കണ്ടു
വാകപ്പൂമരച്ചോട്ടിൽ നിന്നപ്പോൾ
വളകിലുക്കം കേട്ടു
വൈക്കത്തഷ്‌ടമി നാളിൽ 

LYRICS IN ENGLISH
Theme images by imacon. Powered by Blogger.