നദികളില്‍ സുന്ദരി യമുന | Nadikalil Sundari Yamuna Lyrics


 
നദികളില്‍ സുന്ദരി യമുന
യമുന യമുന
സഖികളില്‍ സുന്ദരി 
അനാര്‍ക്കലി അനാര്‍ക്കലി

നദികളില്‍ സുന്ദരി യമുന
യമുന യമുന
സഖികളില്‍ സുന്ദരി 
അനാര്‍ക്കലി അനാര്‍ക്കലി

അരമനപ്പൊയ്കതന്‍ കടവില്‍
അമൃത മുന്തിരിക്കുടിലില്‍
അരമനപ്പൊയ്കതന്‍ കടവില്‍
അമൃത മുന്തിരിക്കുടിലില്‍
ചഷകവുമായ്‌
ചഷകവുമായ്‌ മധു ചഷകവുമായ്‌
ഒമര്‍ ഖയ്യാമിന്റെ നാട്ടിലെ നര്‍ത്തകി
ഒരുങ്ങി ഒരുങ്ങി ഒരുങ്ങി വരൂ
പ്രിയ സഖീ പ്രിയ സഖീ

നദികളില്‍ സുന്ദരി യമുന
യമുന യമുന
സഖികളില്‍ സുന്ദരി 
അനാര്‍ക്കലി അനാര്‍ക്കലി

ഇണയരയന്നങ്ങള്‍ തഴുകിയുറങ്ങും
അനുരാഗ യമുനയിലൂടെ
കവിതയുമായ്‌ 
കവിതയുമായ്‌ ചുണ്ടില്‍ മധുരവുമായ്‌
അറബിക്കഥയുടെ നാട്ടിലെ മോഹിനി
അരികില്‍ അരികില്‍ അരികില്‍ വരൂ
പ്രിയ സഖീ പ്രിയ സഖീ

നദികളില്‍ സുന്ദരി യമുന
യമുന യമുന
സഖികളില്‍ സുന്ദരി 
അനാര്‍ക്കലി അനാര്‍ക്കലി

LYRICS IN ENGLISH
Theme images by imacon. Powered by Blogger.