ശംഖുപുഷ്‌പം കണ്ണെഴുതുമ്പോൾ | Shankupushpam Kannezhuthumbol Lyrics


 
ശംഖുപുഷ്‌പം കണ്ണെഴുതുമ്പോൾ
ശകുന്തളേ നിന്നെ ഓർമ്മ വരും
ശാരദസന്ധ്യകൾ 
മരവുരി ഞൊറിയുമ്പോൾ
ശകുന്തളേ നിന്നെ ഓർമ്മവരും

ശംഖുപുഷ്‌പം കണ്ണെഴുതുമ്പോൾ
ശകുന്തളേ നിന്നെ ഓർമ്മ വരും
ശകുന്തളേ ശകുന്തളേ

മാനത്തെ വനജ്യോത്സ്‌ന 
നനയ്‌ക്കുവാൻ പൗർണ്ണമി
മൺകുടം കൊണ്ടുനടക്കുമ്പോൾ
നീലക്കാർമുകിൽ കരിവണ്ടുമുരളുമ്പോൾ 
നിന്നെക്കുറിച്ചെനിയ്ക്കോർമ്മ വരും
നിന്നെക്കുറിച്ചെനിയ്ക്കോർമ്മ വരും

ശകുന്തളേ ശകുന്തളേ

ശംഖുപുഷ്‌പം കണ്ണെഴുതുമ്പോൾ
ശകുന്തളേ നിന്നെ ഓർമ്മ വരും
ശാരദസന്ധ്യകൾ 
മരവുരി ഞൊറിയുമ്പോൾ
ശകുന്തളേ നിന്നെ ഓർമ്മവരും
ശകുന്തളേ ശകുന്തളേ

താമരയിലകളിൽ അരയന്നപ്പെൺകൊടി
കാമലേഖനമെഴുതുമ്പോൾ
നീലക്കാടുകൾ മലർമെത്ത വിരിയ്ക്കുമ്പോൾ
നിന്നെക്കുറിച്ചെനിയ്ക്കോർമ്മ വരും
നിന്നെക്കുറിച്ചെനിയ്ക്കോർമ്മ വരും
ശകുന്തളേ ശകുന്തളേ 

ശംഖുപുഷ്‌പം കണ്ണെഴുതുമ്പോൾ
ശകുന്തളേ നിന്നെ ഓർമ്മ വരും
ശാരദസന്ധ്യകൾ 
മരവുരി ഞൊറിയുമ്പോൾ
ശകുന്തളേ നിന്നെ ഓർമ്മവരും
ശകുന്തളേ ശകുന്തളേ

LYRICS IN ENGLISH
Theme images by imacon. Powered by Blogger.