പേരാറിൻ തീരത്തോ പെരിയാറിൻ തീരത്തോ ശാരദേന്ദു നട്ടു വളർത്തിയ പേരമരത്തോട്ടം പേരാറിൻ തീരത്തോ പെരിയാറിൻ തീരത്തോ ശാരദേന്ദു നട്ടു വളർത്തിയ പേരമരത്തോട്ടം പേരമരത്തോപ്പിലോ ദൂരെ മലയോരത്തോ മാരി വില്ലിൻ സുന്ദരമാം മാലക്കാവടിയാട്ടംപേരമരത്തോപ്പിലോ ദൂരെ മലയോരത്തോ മാരി വില്ലിൻ സുന്ദരമാം മാലക്കാവടിയാട്ടം
ആടിയോടി പോകും പെണ്ണെ ആട്ടം കാണാൻ പോരാമോആടിയോടി പോകും പെണ്ണെ ആട്ടം കാണാൻ പോരാമോകൂനിക്കൂടിയിരിക്കും ചെറുക്കൻ കൂടെ വന്നാൽ പോരാംകൂനിക്കൂടിയിരിക്കും ചെറുക്കൻ കൂടെ വന്നാൽ പോരാംപോരാമോ പോരാം പോരാംപോരാമോ പോരാം പോരാം
പേരാറിൻ തീരത്തോ പെരിയാറിൻ തീരത്തോ ശാരദേന്ദു നട്ടു വളർത്തിയ പേരമരത്തോട്ടം
ഉച്ച വെയിലിൽ വാകകൾ നീർത്തിയ പച്ചക്കുടയുടെ തണലത്ത്ഉച്ച വെയിലിൽ വാകകൾ നീർത്തിയ പച്ചക്കുടയുടെ തണലത്ത്പക്ഷികൾ പോലെ ചേർന്നിരുന്നു യക്ഷിക്കഥകൾ ചൊല്ലാം പക്ഷികൾ പോലെ ചേർന്നിരുന്നു യക്ഷിക്കഥകൾ ചൊല്ലാം ചൊല്ലാമോ ചൊല്ലാം ചൊല്ലാംചൊല്ലാമോ ചൊല്ലാം ചൊല്ലാം
അന്തി വരുമ്പോൾ വെളുത്തവാവിൻ അരയാൽത്തറയിൽ കൂടാംഅന്തി വരുമ്പോൾ വെളുത്തവാവിൻ അരയാൽത്തറയിൽ കൂടാം ചിങ്ങനിലാവിൻ വെള്ള വിരിപ്പിൽ ചിറകുമൊതുക്കി കൂടാം ചിങ്ങനിലാവിൻ വെള്ള വിരിപ്പിൽ ചിറകുമൊതുക്കി കൂടാം കൂടാമോ കൂടാം കൂടാംകൂടാമോ കൂടാം കൂടാം
പേരാറിൻ തീരത്തോ പെരിയാറിൻ തീരത്തോ ശാരദേന്ദു നട്ടു വളർത്തിയ പേരമരത്തോട്ടം പേരമരത്തോപ്പിലോ ദൂരെ മലയോരത്തോ മാരി വില്ലിൻ സുന്ദരമാം മാലക്കാവടിയാട്ടം
LYRICS IN ENGLISH