Roopavathi Nin Ruchiradharamoru Lyrics | രൂപവതീ നിന്‍ രുചിരാധരമൊരു


 
രൂപവതീ നിന്‍ രുചിരാധരമൊരു
രാഗപുഷ്പമായ് വിടര്‍ന്നൂ
ആനവസൂന പരാ‍ഗം നുകരാന്‍
പ്രേമശലഭമായ് പറന്നു ഞാന്‍ പറന്നു

നവനീതസുമങ്ങള്‍ നമ്മുടെ മുന്നില്‍
നാലമ്പലമൊരുക്കീ
നവനീതസുമങ്ങള്‍ നമ്മുടെ മുന്നില്‍
നാലമ്പലമൊരുക്കീ
നാണിച്ചുവിടരും സന്ധ്യാമലരുകള്‍
നറുമണിത്തെന്നലിലിളകി
ഒഴുകും
നറുമണിത്തെന്നലിലിളകി

രൂപവതീ നിന്‍ രുചിരാധരമൊരു
രാഗപുഷ്പമായ് വിടര്‍ന്നൂ
ആനവസൂന പരാ‍ഗം നുകരാന്‍
പ്രേമശലഭമായ് പറന്നു ഞാന്‍ പറന്നു

നിറവാലന്‍ കുരുവികള്‍ കളിവീടുകൂട്ടും
നീലാഞ്ജനമലയില്‍
നിറവാലന്‍ കുരുവികള്‍ കളിവീടുകൂട്ടും
നീലാഞ്ജനമലയില്‍
നാമിരുപേരും തനിച്ചുറങ്ങുമ്പോള്‍
നവരത്ന മാളിക തീര്‍ക്കും വസന്തം
നവരത്ന മാളിക തീര്‍ക്കും

രൂപവതീ നിന്‍ രുചിരാധരമൊരു
രാഗപുഷ്പമായ് വിടര്‍ന്നൂ
ആനവസൂന പരാ‍ഗം നുകരാന്‍
പ്രേമശലഭമായ് പറന്നു ഞാന്‍ പറന്നു

LYRICS IN ENGLISH
Theme images by imacon. Powered by Blogger.