പുലയനാര്‍ മണിയമ്മ - Pulayanar Maniyamma Lyrics In Malayalam


 
പുലയനാര്‍ മണിയമ്മ പൂമുല്ലക്കാവിലമ്മ
കലമാന്‍റെ മിഴിയുള്ള കളിത്തത്തമ്മ
പുലയനാര്‍ മണിയമ്മ പൂമുല്ലക്കാവിലമ്മ
കലമാന്‍റെ മിഴിയുള്ള കളിത്തത്തമ്മ
ആളിമാരൊത്തു കൂടി ആമ്പൽപ്പൂങ്കടവിങ്കല്‍
ആയില്യപ്പൂനിലാവില്‍ കുളിക്കാന്‍ പോയ്

പുലയനാര്‍ മണിയമ്മ പൂമുല്ലക്കാവിലമ്മ
കലമാന്‍റെ മിഴിയുള്ള കളിത്തത്തമ്മ

അരളികള്‍ പൂക്കുന്ന കരയിലപ്പോള്‍ നിന്ന
മലവേടച്ചെറുക്കന്‍റെ മനം തുടിച്ചൂ
അരളികള്‍ പൂക്കുന്ന കരയിലപ്പോള്‍ നിന്ന
മലവേടച്ചെറുക്കന്‍റെ മനം തുടിച്ചൂ
അവളുടെ പാട്ടിന്റെ ലഹരിയിലവന്‍ മുങ്ങീ
അവളുടെ പാട്ടിന്റെ ലഹരിയിലവന്‍ മുങ്ങി
ഇളംകാറ്റിലിളകുന്ന വല്ലിപോലേ 

പുലയനാര്‍ മണിയമ്മ പൂമുല്ലക്കാവിലമ്മ
കലമാന്‍റെ മിഴിയുള്ള കളിത്തത്തമ്മ

കേളി നീരാട്ടിന് കളിച്ചിറങ്ങീ അവള്‍ 
താളത്തില്‍ പാട്ടു പാടീ തുടിച്ചിറങ്ങീ 
കേളി നീരാട്ടിന് കളിച്ചിറങ്ങീ അവള്‍ 
താളത്തില്‍ പാട്ടു പാടീ തുടിച്ചിറങ്ങീ 
അവളുടെ നെറ്റിയിലെ വരമഞ്ഞൾക്കുറിയാലേ 
അരുവിയില്‍ ചെമ്പൊന്നിന്‍ പൊടികലങ്ങീ 

പുലയനാര്‍ മണിയമ്മ പൂമുല്ലക്കാവിലമ്മ
കലമാന്‍റെ മിഴിയുള്ള കളിത്തത്തമ്മ
ആളിമാരൊത്തു കൂടി ആമ്പൽപ്പൂങ്കടവിങ്കല്‍
ആയില്യപ്പൂനിലാവില്‍ കുളിക്കാന്‍ പോയ്

പുലയനാര്‍ മണിയമ്മ പൂമുല്ലക്കാവിലമ്മ
കലമാന്‍റെ മിഴിയുള്ള കളിത്തത്തമ്മ

LYRICS IN ENGLISH
Theme images by imacon. Powered by Blogger.