അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം - Alliyambal Kadavil Lyrics In Malayalam


 
അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം
അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലെ 
കൊതുമ്പു വള്ളം
നമ്മുടെ നെഞ്ചിലാകെ 
അനുരാഗ കരിക്കിന്‍ വെള്ളം
അന്നു നെഞ്ചിലാകെ 
അനുരാഗ കരിക്കിന്‍ വെള്ളം

താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു
അപ്പോള്‍ താഴെ ഞാന്‍ നീന്തി-
ച്ചെന്നു പൂവു പൊട്ടിച്ചു
പിന്നെ തണ്ടൊടിഞ്ഞ താമര ഞാന്‍ 
കൊണ്ടു വന്നപ്പോള്‍
പെണ്ണേ നിന്‍ കവിളില്‍ 
കണ്ടു മറ്റൊരു താമരക്കാട്
പെണ്ണേ നിന്‍ കവിളില്‍ 
കണ്ടു മറ്റൊരു താമരക്കാട്

അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം
അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലെ 
കൊതുമ്പു വള്ളം
നമ്മുടെ നെഞ്ചിലാകെ 
അനുരാഗ കരിക്കിന്‍ വെള്ളം

കാടു പൂത്തല്ലോ ഞാവല്‍ക്കാ പഴുത്തല്ലോ
ഇന്നും കാലമായില്ലെ 
എന്റെ കൈപിടിച്ചീടാന്‍
കാടു പൂത്തല്ലോ ഞാവല്‍ക്കാ പഴുത്തല്ലോ
ഇന്നും കാലമായില്ലെ 
എന്റെ കൈപിടിച്ചീടാന്‍
അന്നു മൂളിപ്പാട്ടു പാടിത്തന്ന 
മുളം തത്തമ്മേ
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ 
വന്നു ചേരാത്തു
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ 
വന്നു ചേരാത്തു

അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം
അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലെ 
കൊതുമ്പു വള്ളം
നമ്മുടെ നെഞ്ചിലാകെ 
അനുരാഗ കരിക്കിന്‍ വെള്ളം

LYRICS IN ENGLISH
Theme images by imacon. Powered by Blogger.