Venna Tholkkum Udalode Lyrics In Malayalam - വെണ്ണ തോല്‍ക്കുമുടലോടേ


 
വെണ്ണ തോല്‍ക്കുമുടലോടേ 
ഇളം വെണ്ണിലാവിന്‍ തളിര്‍പോലേ
രാഗിണീ മനോഹാരിണീ
രാത്രി രാത്രി വിടരും 
നീ അനുരാഗ പുഷ്പിണീ

വെണ്ണ തോല്‍ക്കുമുടലോടേ 
ഇളം വെണ്ണിലാവിന്‍ തളിര്‍പോലേ
രാഗിണീ മനോഹാരിണീ
രാത്രി രാത്രി വിടരും 
നീ അനുരാഗ പുഷ്പിണീ

വെണ്ണ തോല്‍ക്കുമുടലോടേ 

മാര്‍വിരിഞ്ഞമലര്‍ പോലേ 
പൂമാരനെയ്ത കതിര്‍പോലേ
മാര്‍വിരിഞ്ഞ മലര്‍പോലേ 
പൂമാരനെയ്ത കതിര്‍പോലേ
മഞ്ഞില്‍ മുങ്ങി ഈറന്‍ മാറും 
മന്ദഹാസത്തോടേ
മഞ്ഞില്‍ മുങ്ങി ഈറന്‍ മാറും 
മന്ദഹാസത്തോടേ
എന്റെ മോഹം തീരും വരെ നീ 
എന്നെ വന്നു പൊതിയൂ
പൊതിയൂ

വെണ്ണ തോല്‍ക്കുമുടലോടേ 
ഇളം വെണ്ണിലാവിന്‍ തളിര്‍പോലേ
രാഗിണീ മനോഹാരിണീ
രാത്രി രാത്രി വിടരും 
നീ അനുരാഗ പുഷ്പിണീ
വെണ്ണ തോല്‍ക്കുമുടലോടേ 

മൂടിവന്ന കുളിരോടേ 
പന്താടിവന്ന മദമോടേ
മൂടിവന്ന കുളിരോടേ 
പന്താടിവന്ന മദമോടേ
കാമുകന്നുമാത്രം നല്‍കും 
രോമഹര്‍ഷത്തോടേ
കാമുകന്നുമാത്രം നല്‍കും 
രോമഹര്‍ഷത്തോടേ
എന്റെ ദാഹം തീരും വരെ നീ 
എന്നില്‍ വന്നു നിറയൂ
നിറയൂ

വെണ്ണ തോല്‍ക്കുമുടലോടേ 
ഇളം വെണ്ണിലാവിന്‍ തളിര്‍പോലേ
രാഗിണീ മനോഹാരിണീ
രാത്രി രാത്രി വിടരും 
നീ അനുരാഗ പുഷ്പിണീ

വെണ്ണ തോല്‍ക്കുമുടലോടേ 

LYRICS IN ENGLISH
Theme images by imacon. Powered by Blogger.