Thanka Thalikayil Lyrics In Malayalam - തങ്കത്തളികയില്‍ പൊങ്കലുമായ് വന്ന


 
തങ്കത്തളികയില്‍ പൊങ്കലുമായ് വന്ന
തൈമാസ തമിഴ്പ്പെണ്ണേ 
നിന്റെ അരഞ്ഞാണച്ചരടിലെ 
ഏലസ്സിനുള്ളില്‍
ആരെയും മയക്കുന്ന മന്ത്രമുണ്ടോ 
അനംഗമന്ത്രമുണ്ടോ

തങ്കത്തളികയില്‍ പൊങ്കലുമായ് വന്ന
തൈമാസ തമിഴ്പ്പെണ്ണേ

മുങ്ങിപ്പിഴിയാത്ത ചേലയും ചുറ്റി നീ
മുടിയുലമ്പിക്കൊണ്ടു നിന്നപ്പോള്‍ ഇന്നു
മുഖമൊന്നുയര്‍ത്താതെ മുങ്ങുമ്പോള്‍
പത്മതീര്‍ത്ഥത്തിലെ പാതിവിരിഞ്ഞൊരു
പവിഴത്താമരയായിരുന്നു
കടവില്‍ വന്നൊരു നുള്ളു തരാനെന്റെ
കൈ തരിച്ചൂ കൈ തരിച്ചൂ 

തങ്കത്തളികയില്‍ പൊങ്കലുമായ് വന്ന
തൈമാസ തമിഴ്പ്പെണ്ണേ

പുലരി പൂമുഖ മുറ്റത്തു കാലത്തു
പുറംതിരിഞ്ഞിന്നു നീ നിന്നപ്പോള്‍ 
നീ അരിപ്പൊടിക്കോലങ്ങളെഴുതുമ്പോള്‍
അഗ്രഹാരത്തിലെ ആരും കൊതിക്കുന്നോ-
രഴകിന്‍ വിഗ്രഹമായിരുന്നു
അരികില്‍ വന്നൊരു പൊട്ടുകുത്താന്‍
ഞാനാഗ്രഹിച്ചു ആഗ്രഹിച്ചൂ

തങ്കത്തളികയില്‍ പൊങ്കലുമായ് വന്ന
തൈമാസ തമിഴ്പ്പെണ്ണേ

തുളുമ്പും പാല്‍ക്കുടം അരയില്‍ വച്ചു നീ
തൊടിയിലേകാകിയായ് വന്നപ്പോള്‍ 
നിന്റെ ചൊടികളില്‍ കുങ്കുമം കുതിരുമ്പോള്‍
നിത്യരോമാഞ്ചങ്ങള്‍ കുത്തുന്ന കുമ്പിളില്‍
നിറയെ ദാഹങ്ങളായിരുന്നു
ഒരു പൂണൂലായ് പറ്റിക്കിടക്കാന്‍ ഞാന്‍
കൊതിച്ചുനിന്നു കൊതിച്ചുനിന്നൂ

തങ്കത്തളികയില്‍ പൊങ്കലുമായ് വന്ന
തൈമാസ തമിഴ്പ്പെണ്ണേ 
നിന്റെ അരഞ്ഞാണച്ചരടിലെ 
ഏലസ്സിനുള്ളില്‍
ആരെയും മയക്കുന്ന മന്ത്രമുണ്ടോ 
അനംഗമന്ത്രമുണ്ടോ

തങ്കത്തളികയില്‍ പൊങ്കലുമായ് വന്ന
തൈമാസ തമിഴ്പ്പെണ്ണേ

LYRICS IN ENGLISH
Theme images by imacon. Powered by Blogger.