തളിർവലയോ താമരവലയോ താലിപ്പൊൻവലയോനിൻ ശൃംഗാരചിപ്പിയിൽ വീണതു സ്വപ്നവലയോ പുഷ്പവലയോ
തളിർവലയോ താമരവലയോ താലിപ്പൊൻവലയോ
വേമ്പനാട്ടുകായൽക്കരയിൽവെയിൽപ്പിറാവു ചിറകുണക്കും ചീനവലക്കരികിൽഅരികിൽ അരികിൽ ചീനവലയ്ക്കരികിൽആടി വാ അണിഞ്ഞു വാ പെണ്ണാളേനാളെ ആരിയന്‍കാവിൽ നമ്മുടെ താലികെട്ട്ആയിരം പൂപ്പാലികയിലെ സിന്ദൂരം ചൂടി വരാംപോയി വരാം പോയി വരാം
തളിർവലയോ താമരവലയോ താലിപ്പൊൻവലയോ
വെള്ളിപൂക്കുമാറ്റുംകടവിൽവിളക്കുമാടം കണ്ണെറിയും പൂന്തോണിപ്പടവിൽപടവിൽ പടവിൽ പൂന്തോണിപ്പടവിൽപാടി വാ പറന്നു വാ പെണ്ണാളേനാളെ പാതിരാമണലിൽ നമ്മുടെ ആദ്യരാത്രിആയിരം രാവുകൾ തേടിയ രോമാഞ്ചം ചൂടി വരാംപോയി വരാം പോയി വരാം
തളിർവലയോ താമരവലയോ താലിപ്പൊൻവലയോനിൻ ശൃംഗാരചിപ്പിയിൽ വീണതു സ്വപ്നവലയോ പുഷ്പവലയോ
തളിർവലയോ താമരവലയോ താലിപ്പൊൻവലയോ
LYRICS IN ENGLISH