Unaru Vegam Nee Lyrics - ഉണരൂ വേഗം നീ


 
ഉണരൂ വേഗം നീ 
സുമറാണീ വന്നൂ നായകന്‍
പ്രേമത്തിന്‍മുരളീ ഗായകന്‍

ഉണരൂ വേഗം നീ 
സുമറാണീ വന്നൂ നായകന്‍
പ്രേമത്തിന്‍മുരളീ ഗായകന്‍
മലരേ തേന്‍ മലരേ മലരേ

വന്നൂ പൂവണി മാസം ഓ
വന്നൂ പൂവണിമാസം 
വന്നൂ സുരഭില മാസം
തന്‍ തംബുരു മീട്ടി കുരുവീ 
താളം കൊട്ടീ അരുവീ
ആശദളം ചൂടി വരവായി 
ശലഭം വന്നുപോയ്
ആനന്ദ ഗീതാ മോഹനന്‍ 
മലരേ തേന്മലരേ മലരേ

ഉണരൂ വേഗം നീ 
സുമറാണീ വന്നൂ നായകന്‍
പ്രേമത്തിന്‍മുരളീ ഗായകന്‍
മലരേ തേന്‍ മലരേ മലരേ

മഞ്ഞലയില്‍ നീരാടീ ഓ
മഞ്ഞലയില്‍ നീരാടീ 
മാനം പൊന്‍ കതിര്‍ ചൂടി
പൂമ്പട്ടു വിരിച്ചൂ‍പുലരീ 
പനിനീര്‍വീശി പവനന്‍
കണ്ണില്‍ സ്വപ്നവുമായ് 
കാണാനായ് വന്നു കാമുകന്‍
കാടാകെ പാടും ഗായകന്‍
മലരേ തേന്മലരേ മലരേ

ഉണരൂ വേഗം നീ 
സുമറാണീ വന്നൂ നായകന്‍
പ്രേമത്തിന്‍മുരളീ ഗായകന്‍
മലരേ തേന്‍ മലരേ മലരേ

LYRICS IN ENGLISH
Theme images by imacon. Powered by Blogger.