Kanana Chayayil Song Lyrics In Malayalam - കാനനച്ഛായയിൽ ആടു മേയ്ക്കാൻ


 
കാനനഛായയിലാടുമേയ്ക്കാന്‍
ഞാനും വരട്ടെയോ നിന്റെകൂടെ
പാടില്ലാ പാടില്ലാ നമ്മേനമ്മള്‍
പാടേമറന്നൊന്നും ചെയ്തുകൂടാ

കാനനഛായയിലാടുമേയ്ക്കാന്‍
ഞാനും വരട്ടെയോ നിന്റെകൂടെ
പാടില്ലാ പാടില്ലാ നമ്മേനമ്മള്‍
പാടേമറന്നൊന്നും ചെയ്തുകൂടാ

ഒന്നാവനത്തിലെ കാഴ്ചകാണാന്‍
എന്നേയും കൂടൊന്നു കൊണ്ടുപോകൂ 
നിന്നേയൊരിയ്ക്കല്‍ ഞാന്‍ കൊണ്ടുപോകാം
ഇന്നുവേണ്ടിന്നുവേണ്ടോമലാളേ

ഒന്നാവനത്തിലെ കാഴ്ചകാണാന്‍
എന്നേയും കൂടൊന്നു കൊണ്ടുപോകൂ 
നിന്നേയൊരിയ്ക്കല്‍ ഞാന്‍ കൊണ്ടുപോകാം
ഇന്നുവേണ്ടിന്നുവേണ്ടോമലാളേ

കാനനഛായയിലാടുമേയ്ക്കാന്‍
ഞാനും വരട്ടെയോ നിന്റെകൂടെ
പാടില്ലാ പാടില്ലാ നമ്മേനമ്മള്‍
പാടേമറന്നൊന്നും ചെയ്തുകൂടാ

നമ്മളില്‍ പ്രേമം കിളര്‍ന്നതില്‍ 
പിന്നിന്നൊരു വര്‍ഷം തികച്ചുമായി
ഇന്നെന്നപേക്ഷയെ കൈവെടിയാതൊന്നെന്നെ 
കൂടൊന്നു കൊണ്ടുപോകൂ

ഇന്നു മുഴുവന്‍ ഞാന്‍ ഏകനായാ
കുന്നിന്‍ ചെരുവിലിരുന്നു പാടും
ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം
നിന്നെക്കുറിച്ചുള്ളതായിരിക്കും

കാനനഛായയിലാടുമേയ്ക്കാന്‍
ഞാനും വരട്ടെയോ നിന്റെകൂടെ
പാടില്ലാ പാടില്ലാ നമ്മേനമ്മള്‍
പാടേമറന്നൊന്നും ചെയ്തുകൂടാ

ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം
നിന്നെക്കുറിച്ചുള്ളതായിരിക്കും

ഭാവനാലോലനായേകനായി
പോവുക പോവുക ജീവനാഥാ
ഭാവനാലോലനായേകനായി
പോവുക പോവുക ജീവനാഥാ

LYRICS IN ENGLISH
Theme images by imacon. Powered by Blogger.