Poomanam Poothulanje Lyrics - പൂമാനം പൂത്തുലഞ്ഞേ


 
പൂമാനം പൂത്തുലഞ്ഞേ
പൂവള്ളിക്കുടിലിലെന്റെ
കരളുണര്‍ന്നോ കിളീ
തെളിഞ്ഞു പുഴയും വയലും
പൊന്നോണം കാത്ത നെഞ്ചും

പൂമാനം പൂത്തുലഞ്ഞേ
പൂവള്ളിക്കുടിലിലെന്റെ
കരളുണര്‍ന്നോ കിളീ
തെളിഞ്ഞു പുഴയും വയലും
പൊന്നോണം കാത്ത നെഞ്ചും

പൂമാനം പൂത്തുലഞ്ഞേ 

എനിയ്ക്കും നാവിലെന്‍ പാട്ടുണ്ടല്ലോ
തുടുക്കും കവിളിലെന്‍ പാടുണ്ടല്ലോ
തുടിയ്ക്കും മാറത്തും 
തുളുമ്പും ചുണ്ടത്തും തേനുണ്ടല്ലോ

എനിയ്ക്കും നാവിലെന്‍ പാട്ടുണ്ടല്ലോ
തുടുക്കും കവിളിലെന്‍ പാടുണ്ടല്ലോ
തുടിയ്ക്കും മാറത്തും 
തുളുമ്പും ചുണ്ടത്തും തേനുണ്ടല്ലോ

കുടിലുണര്‍ന്നൂ കണി വിടര്‍ന്നൂ
കണ്ടു വാ കിളിയേ
തെളിഞ്ഞു‌ പുഴയും വയലും
പൊന്നോണം കാത്ത നെഞ്ചും

പൂമാനം പൂത്തുലഞ്ഞേ

പുണര്‍ന്നാല്‍ പൂക്കുന്ന കടമ്പാണല്ലോ
ഇടവപ്പാതിക്കും വിയര്‍ത്തോളല്ലോ
പിടയും തോണിയില്‍ 
പിരിയും നേരത്ത് കരഞ്ഞോളല്ലോ

പുണര്‍ന്നാല്‍ പൂക്കുന്ന കടമ്പാണല്ലോ
ഇടവപ്പാതിക്കും വിയര്‍ത്തോളല്ലോ
പിടയും തോണിയില്‍ 
പിരിയും നേരത്ത് കരഞ്ഞോളല്ലോ

അവളുണർന്നോ കുളി കഴിഞ്ഞോ
കണ്ടു വാ കിളിയേ
തെളിഞ്ഞു‌ പുഴയും വയലും
പൊന്നോണം കാത്ത നെഞ്ചും

പൂമാനം പൂത്തുലഞ്ഞേ
പൂവള്ളിക്കുടിലിലെന്റെ
കരളുണര്‍ന്നോ കിളീ
തെളിഞ്ഞു പുഴയും വയലും
പൊന്നോണം കാത്ത നെഞ്ചും
പൂമാനം പൂത്തുലഞ്ഞേ

LYRICS IN ENGLISH
Theme images by imacon. Powered by Blogger.