Manathe Mazhamukil Lyrics - മാനത്തെ മഴമുകില്‍ മാലകളേ


 
മാനത്തെ മഴമുകില്‍ മാലകളേ
ചേലൊത്ത മാടപ്പിറാവുകളേ
തുളുനാടന്‍ കളരിയില്‍ 
പോയ്‌ വരാമോ എന്റെ
കുറിമാനം കൊണ്ടു നീ നല്‍കാമോ

മുല്ലപ്പൂബാണനെപ്പോല്‍ 
മെയ്യഴകുള്ളോരെന്‍
മുല്ലപ്പൂബാണനെപ്പോല്‍ 
മെയ്യഴകുള്ളോരെന്‍
കല്യാണ മുറച്ചെറുക്കന്‍ അവിടെയല്ലോ
കണ്ടാലോ സുന്ദരന്‍ എന്റെ മാരന്‍
കരവാളെടുത്താലും കരളലിവുള്ളവന്‍

മാനത്തെ മഴമുകില്‍ മാലകളേ
ചേലൊത്ത മാടപ്പിറാവുകളേ

ഏഴാം കടലോടി വന്ന് 
വീരാളിപ്പുടവയുമായ്
ഏഴാം കടലോടി വന്ന് 
വീരാളിപ്പുടവയുമായ്
എന്നവന്‍ വരുമെന്ന് ചോദിക്കാമോ
പൂമെത്ത നീര്‍ത്തി ഞാന്‍ കാത്തിരിക്കും
മട്ടിപ്പാല്‍ പുകച്ചു ഞാന്‍ കാത്തിരിക്കും

മാനത്തെ മഴമുകില്‍ മാലകളേ
ചേലൊത്ത മാടപ്പിറാവുകളേ
തുളുനാടന്‍ കളരിയില്‍ 
പോയ്‌ വരാമോ എന്റെ
കുറിമാനം കൊണ്ടു നീ നല്‍കാമോ

മാനത്തെ മഴമുകില്‍ മാലകളേ
ചേലൊത്ത മാടപ്പിറാവുകളേ

LYRICS IN ENGLISH
Theme images by imacon. Powered by Blogger.