കളകളം കായലോളങ്ങൾ പാടും കഥകൾ കളകളം കായലോളങ്ങൾ പാടും കഥകൾ ഒരു മുത്തുപോലാം പെൺകിടാവിൻ കുട്ടനാടൻ പെൺകിടാവിൻ കത്തും നോവുകൾ പൂക്കളായ് നറുംതെച്ചിപ്പൂക്കളായ് കണ്ണുനീർ വാർക്കും കഥകൾ
കളകളം കായലോളങ്ങൾ പാടും കഥകൾ
വിരഹിണീ നീ വാർക്കും കണ്ണുനീർ കതിർമണിയായ് മണ്ണിൽ നീളവേ വിരഹിണീ നീ വാർക്കും കണ്ണുനീർ കതിർമണിയായ് മണ്ണിൽ നീളവേ അതു വയൽക്കിളികൾ കൊയ്തുപോയീ വളകിലുക്കീ കൊയ്തുപോയീ ആനേംകേറാ കാട്ടിലും പിന്നെ ആടുകേറാ മേട്ടിലും ചെന്നു വിതച്ചു
കറുത്തപെണ്ണേ നിന്നെ കാണുവാൻ കടൽത്തിരപോൽ കേഴും കാമുകൻ കറുത്തപെണ്ണേ നിന്നെ കാണുവാൻ കടൽത്തിരപോൽ കേഴും കാമുകൻ ആ പവിഴമല്ലി പൂത്ത ദിക്കിൽ അവനെ ഇന്നു കണ്ടുവോ നീഏതോ സ്വപ്നം കണ്ണിലും പിന്നെ ഏതോ ഗാനം ചുണ്ടിലും എന്നേ പൊലിഞ്ഞൂ
കളകളം കായലോളങ്ങൾ പാടും കഥകൾ ഒരു മുത്തുപോലാം പെൺകിടാവിൻ കുട്ടനാടൻ പെൺകിടാവിൻ കത്തും നോവുകൾ പൂക്കളായ് നറുംതെച്ചിപ്പൂക്കളായ് കണ്ണുനീർവാർക്കും കഥകൾ കളകളം കായലോളങ്ങൾ പാടും കഥകൾ കഥകൾ കഥകൾ കഥകൾ കഥകൾ
LYRICS IN ENGLISH